ദേശവിരുദ്ധരെ പിന്തുണയ്ക്കുകയാണ് മമത ബാനര്‍ജി ചെയ്യുന്നത്; നരേന്ദ്ര മോഡി

പശ്ചിമബംഗാളിലെ കൂച്ച് ബിഹാറില്‍ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോഡി മമതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്

കൂച്ച് ബിഹാര്‍: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. പശ്ചിമബംഗാളിലെ കൂച്ച് ബിഹാറില്‍ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോഡി മമതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

‘മമത ബാനര്‍ജി ദേശവിരുദ്ധരെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തിയാണ് ചെയ്യുന്നത്. നിങ്ങള്‍ അവരെ വിശ്വസിക്കുമ്പോള്‍ അവര്‍ നിങ്ങളെ ചതിക്കുകയാണ്’ എന്നാണ് റാലി അഭിസംബോധന ചെയ്ത് മോഡി പറഞ്ഞത്. ലോക്സഭ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മമത ബാനര്‍ജി നടത്തുന്ന പ്രചാരണങ്ങളില്‍ നിന്ന് തന്നെ അവരുടെ ഭയം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

‘മാതാവ്, മാതൃരാജ്യം, ജനങ്ങള്‍’ എന്നൊക്കെ മമതാ ബാനര്‍ജി പറയുന്നുണ്ടെങ്കിലും ദേശവിരുദ്ധതയെ പിന്തുണയ്ക്കുന്ന നയമാണ് അവര്‍ സ്വീകരിക്കുന്നതെന്നും ഇതിലൂടെ രാജ്യത്തിന്റെ വിഭജനമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും മോഡി റാലിയില്‍ പറഞ്ഞു.

Exit mobile version