വാഗ്ദാനങ്ങള്‍ പാലിക്കാത്ത കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരു പോലെ, പ്രകടന പത്രിക വെറും പ്രഹസനം; വിമര്‍ശനവുമായി മായാവതി

വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായാണ് കോണ്‍ഗ്രസ് എപ്പോഴും പ്രവര്‍ത്തിക്കാറുള്ളത്

ലഖ്‌നൗ: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയെ രൂക്ഷമായി വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. കോണ്‍ഗ്രസും ബിജെപിയും വാഗ്ദാനങ്ങള്‍ പാലിക്കാത്ത കാര്യത്തില്‍ ഒരുപോലെ ആണെന്ന് മായാവതി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുമ്പത്തെ വാഗ്ദാനങ്ങള്‍ പോലെ തന്നെ വെറും പ്രഹസനമാണെന്നും മായാവതി പറഞ്ഞു. വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായാണ് കോണ്‍ഗ്രസ് എപ്പോഴും പ്രവര്‍ത്തിക്കാറുള്ളത്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടെന്നും മായാവതി പറഞ്ഞു.

ഇത്തവണ വമ്പന്‍ വാഗ്ദാനങ്ങളുമായാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. കായികമേഖല, ഐടി, മൊബൈല്‍ -ഇന്റര്‍നെറ്റ് ഡാറ്റ, എല്‍ജിബിടി കമ്മ്യൂണിറ്റി തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളേയും പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ഉള്‍ക്കൊളളിച്ചിട്ടുണ്ട്. രാജ്യത്തിന്റെ
അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കും എന്ന് പറയുന്ന കോണ്‍ഗ്രസ് കാശ്മീരില്‍ ചര്‍ച്ചകളിലൂടെ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Exit mobile version