സാമ്പത്തിക പ്രതിസന്ധി; ജെറ്റ് എയര്‍വേയ്‌സ് 15 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കി

ഇന്നലെ ആണ് കമ്പനി വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കിയത്

മുംബൈ: സാമ്പത്തിക പ്രതിസന്ധി കാരണം ജെറ്റ് എയര്‍വേയ്‌സ് 15 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കി. ഇന്നലെ ആണ് കമ്പനി വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കിയത്. വാടക കുടിശ്ശിക ആയതിനെ തുടര്‍ന്നാണ് ഈ കമ്പനി ഈ തീരുമാനത്തില്‍ എത്തിയത്. ഇതോടെ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 26 ആയി ചുരുങ്ങി.

സാമ്പത്തിക സ്ഥിതി മോശമായത് കാരണം കഴിഞ്ഞ മൂന്ന് മാസമായി പൈലറ്റുമാര്‍ ഉള്‍പ്പടെയുള്ളജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. വായ്പ നല്‍കിയ ബാങ്കുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യയും കഴിഞ്ഞ ആഴ്ച ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജി വെച്ചിരുന്നു.

അതേസമയം ബോയിങ് 737 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരോട് ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കാനും കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബോയിങ് 737 ക്രൂവിന് അഞ്ചു ദിവസം ജോലിയും മൂന്ന് ദിവസം ഓഫും എന്ന രീതിയിലാണ് ജോലി ക്രമീകരിച്ചിട്ടുള്ളത്.

Exit mobile version