‘മുസ്ലീങ്ങള്‍ക്ക് ലോക്‌സഭാ ടിക്കറ്റ് വേണമെങ്കില്‍ ബിജെപിയെ വിശ്വസിക്കണം’; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

കൊപ്പാല്‍: ലോക്‌സഭാ ടിക്കറ്റ് വേണമെങ്കില്‍ മുസ്ലീങ്ങള്‍ ബിജെപിയെ വിശ്വസിക്കണമെന്ന പരാമര്‍ശവുമായി ബിജെപി എംഎല്‍എ. മുന്‍ഡെപ്യൂട്ടി മുഖ്യമന്ത്രിയും ഷിമോഗ എംഎല്‍എയുമായ കെഎസ് ഈശ്വരപ്പയാണ് വിവാദ പരാമര്‍ശം നടത്തിയത്.

‘കോണ്‍ഗ്രസ് നിങ്ങളെ വോട്ട് ബാങ്കായി മാത്രമെ പരിഗണികക്കുയുള്ളൂ. അല്ലാതെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ല. അതേസമയം ബിജെപിയെ വിശ്വസിക്കാത്ത നിങ്ങള്‍ക്ക് ടിക്കറ്റ് തരാന്‍ ഞങ്ങള്‍ സാധിക്കുകയുമില്ല’ എന്നും ഈശ്വരപ്പ തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.

‘ഞങ്ങളെ വിശ്വസിച്ചാല്‍ നിങ്ങള്‍ക്ക് ലോക്‌സഭാ ടിക്കറ്റും മറ്റു പലതും നല്‍കാന്‍ ഞങ്ങള്‍ക്കാകും’. ഷിമോഗയിലെ കോണ്‍ഗ്രസ് നേതാവ് ഇഖ്ബാല്‍ അന്‍സാരിയെ ലക്ഷ്യം ച്ചെ് ഈശ്വരപ്പ പറയുന്നു.

കോണ്‍ഗ്രസ് നേതാവ് ഇഖ്ബാല്‍ അന്‍സാരി കോണ്‍ഗ്രസിന്റെ മാറ്റി നിര്‍ത്തലിന് ഉദാഹരണമാണെന്നും ഒരു പത്തുവര്‍ഷം പാര്‍ട്ടി ഒഫീസില്‍ പത്തുവര്‍ഷം തൂപ്പുപണി ചെയ്താലും കോണ്‍ഗ്രസ് ടിക്കറ്റ് കിട്ടാന്‍ പോണില്ലെന്നും അദ്ദേഹം ആരോപിച്ചു.

മുമ്പ് കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ ‘ഭ്രാന്തന്‍’ എന്നുവിളിച്ചും ഈശ്വരപ്പ വിവാദപുരുഷനായിരുന്നു.

Exit mobile version