‘പിഎം നരേന്ദ്രമോഡി’ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയേക്കില്ല; തീരുമാനമെടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ്

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള ചിലരെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമങ് കുമാര്‍ സംവിധാനം ചെയ്ത ‘പിഎം നരേന്ദ്ര മോഡി’ എന്ന സിനിമയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയേക്കില്ലയെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള ചിലരെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

റിപ്പോര്‍ട്ട് പ്രകാരം ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ്. ഈ സിനിമ റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. അതിനാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്താനുള്ള നീക്കമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഈ മാസം 5നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി വെയ്ക്കുമോ എന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് വിടുമോ എന്ന വിഷയത്തെപ്പറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെ വന്നിട്ടില്ല. ചിത്രത്തില്‍ നരേന്ദ്ര മോഡിയായി എത്തുന്നത് വിവേക് ഒബ്രോയിയാണ്.

Exit mobile version