ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന എല്ലാവര്‍ക്കും ബില്ലില്‍ ഡിസ്‌കൗണ്ട്; ആകര്‍ഷക ഓഫറുമായി ഈ ഹോട്ടല്‍!

മുംബൈ: വോട്ട് രേഖപ്പെടുത്തൂ, കുറഞ്ഞചെലവില്‍ ഭക്ഷണം കഴിക്കൂ..! ആകര്‍ഷകമായ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈയിലെ ടറ്റൂസ് നൂക്ക് ചൈനീസ് ആന്റ് തായ് റെസ്റ്റോറന്റ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കുന്ന എല്ലാവര്‍ക്കും ഭക്ഷണത്തിന്റെ ബില്ലില്‍ ഡിസ്‌കൗണ്ട് നല്‍കാനൊരുങ്ങുകയാണ് ഈ ഹോട്ടല്‍. ഏപ്രില്‍ 29ന് വോട്ട് ചെയ്ത് ഹോട്ടലില്‍ കയറിയാല്‍ കുശാലായി ഭക്ഷണം കഴിക്കാം. ബില്ലിന്റെ കാര്യത്തില്‍ ഭയമേ വേണ്ട.

ഗുര്‍ഗാവോണ്‍ വെസ്റ്റ്ഹില്ലിലെ ഈ ഹോട്ടല്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്നത് 20 ശതമാനം ഡിസ്‌കൗണ്ടാണ്. ഈ ഹോട്ടലിന്റെ ഉടമയായ സഞ്ജയ് ന്യൂവാസ്‌കര്‍ ഇത് ആദ്യമായല്ല ഇത്തരം ഡിസ്‌കൗണ്ടുമായി രംഗത്തെത്തുന്നത്. മുമ്പത്തെ ലോക്‌സഭാ തെരഞ്ഞടുപ്പുകളിലും അദ്ദേഹം ഈ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു. 2014ല്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സഞ്ജയ് പറയുന്നു.

മഹാരാഷ്ട്രയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് നാല് ഘട്ടങ്ങളായാണ്. ആദ്യഘട്ടം ഏപ്രില്‍ 11നാണ്. ജനവിധി മേയ് 23ന് അറിയാം.

Exit mobile version