ഉത്തര്‍പ്രദേശിലെ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാഹുല്‍ഗാന്ധി ആശോക് കുമാരിന് ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന ചിത്രം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി നേതാവായിരുന്ന അശോക് കുമാര്‍ ദൊഹ്റയാണ് കോണ്‍ഗ്രസില്‍ ആംഗമായിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അശോക് കുമാറിന് കോണ്‍ഗ്രസിലെ അംഗമായി സ്വീകരിച്ചിരിക്കുന്നത്.

രാഹുല്‍ഗാന്ധി ആശോക് കുമാരിന് ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന ചിത്രം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കറും ഇന്നലെ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരുന്നു. ഊര്‍മിള മദോന്ദ്ക്കര്‍ മുംബൈ നോര്‍ത്ത് ലോക്സഭ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും.

കൂടാതെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായുള്ള ബിജെപി ബന്ധം ഉപേക്ഷിച്ച് ബിജെപി വിമത അംഗവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സിന്‍ഹ ബിജെപി വിട്ടത്. ഇദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദിനെതിരെ മത്സരിക്കും.

Exit mobile version