തീവ്രവാദത്തെ തുടച്ചുനീക്കാന്‍ കച്ചകെട്ടിയിറങ്ങി സിആര്‍പിഎഫ്; കാശ്മീരില്‍ ഇന്ന് വധിച്ചത് മൂന്ന് ഭീകരരെ; ആയുധങ്ങള്‍ പിടിച്ചെടുത്തു

ഷോപിയാന്‍: കാശ്മീരിലെ ഷോപിയാനില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയോടെ കെല്ലെര്‍ മേഖലയില്‍ ആരംഭിച്ച വെടിവെയ്പ്പിലാണ് ഭീകരസംഘത്തെ സുരക്ഷാസേന കീഴടക്കിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ആയുധങ്ങളും സായുധസേനാ സംഘം പിടിച്ചെടുത്തു.

പുല്‍വാമയില്‍ വീരചരമമടഞ്ഞ സഹപ്രവര്‍ത്തകര്‍ക്ക് ഉചിതമായ അന്ത്യാഞ്ജലി അര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ സിആര്‍പിഎഫും കാശ്മീര്‍ സംസ്ഥാന പോലീസും സംയുക്തമായി നടപ്പാക്കുന്ന തീവ്രവാദത്തെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് പ്രദേശത്ത് തെരച്ചിലുണ്ടായതും ഭീകരരുമായി ഏറ്റമുട്ടിയതും. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടാകുമെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ സിആര്‍പിഎഫ് തെരച്ചില്‍ തുടരുകയാണ്.

Exit mobile version