ബഹിരാകാശത്ത് ചരിത്ര നേട്ടം കൈവരിച്ച് മിഷന്‍ ശക്തി! ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു; നേട്ടം സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ രാജ്യം

ന്യൂഡല്‍ഹി: ഇന്ത്യ കൈവരിച്ച ബഹിരാകാശ നേട്ടം രാജ്യത്തെ ജനങ്ങളെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉപഗ്രഹ മേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചാണ് ഇന്ത്യ ബഹിരാകാശത്ത് ചരിത്ര നേട്ടം കൈവരിച്ചത്. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രധാനമന്ത്രി അറിയിച്ചു. ലോകത്തെ തന്നെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ഇതോടെ മാറി. മൂന്ന് മിനിറ്റ് നേരമാണ് മിസൈലിന് ഉപഗ്രഹത്തെ തകര്‍ക്കാന്‍ വേണ്ടി വന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. മിഷന്‍ ശക്തി എന്ന പേരിട്ട പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ച രാജ്യത്തെ ശാസ്ത്രജ്ഞരെ മോഡി അഭിനന്ദിക്കുകയും ചെയ്തു.

നേരത്തെ ട്വിറ്ററിലൂടെ 11.45നും 12നും ഇടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ച് മോഡി ട്വീറ്റ് ചെയ്തിരുന്നു. ടിവി,റേഡിയോ, സാമൂഹമാധ്യമങ്ങള്‍ എന്നിവയിലും മോഡി പ്രത്യക്ഷപ്പെടുമെന്നായിരുന്നു അറിയിപ്പ്.

Exit mobile version