ലക്ഷ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം; നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

മക്കള്‍ നീതി മയ്യത്തിന് ദേശീയ രാഷ്ട്രീയത്തില്‍ കൃത്യമായ നിലപാട് ഉണ്ടെന്നും വൈകാതെ ഇക്കാര്യം ശക്തമായ ഭാഷയില്‍ വ്യക്തമാക്കുമെന്നും കമലഹാസന്‍ പറഞ്ഞു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്ന് മക്കള്‍ നീതി മയ്യം അമരക്കാരനും നടനുമായ കമല്‍ഹാസന്‍. രാഷ്ട്രീയ പ്രവര്‍ത്തനം തമിഴ്‌നാട്ടില്‍ കേന്ദ്രീകരിക്കുമെന്നും പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കൊണ്ടാണ് താന്‍ ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികളുടെ വിജയം തന്റെ ചുമലിലാണെന്നും സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറിയതെന്നും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു. മക്കള്‍ നീതി മയ്യത്തിന് ദേശീയ രാഷ്ട്രീയത്തില്‍ കൃത്യമായ നിലപാട് ഉണ്ടെന്നും വൈകാതെ ഇക്കാര്യം ശക്തമായ ഭാഷയില്‍ വ്യക്തമാക്കുമെന്നും കമലഹാസന്‍ പറഞ്ഞു.

Exit mobile version