‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു ചിച്ചൂ,: സ്മൃതി ഇറാനിയ്ക്ക് പ്രണയം തുളുമ്പുന്ന പിറന്നാള്‍ആശംസ നേര്‍ന്ന് ഭര്‍ത്താവ്; ഏറ്റെടുത്ത് സൈബര്‍ലോകം

ന്യൂഡല്‍ഹി: സൈബര്‍ലോകത്ത് വൈറലായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പിറന്നാള്‍. പ്രധാനമന്ത്രിയടക്കം നിരവധി പേരാണ് ആശംസകളുമായെത്തിയത്. അക്കൂട്ടത്തില്‍ സ്മൃതിയുടെ ഭര്‍ത്താവിന്റെ ആശംസയാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

‘എന്റെ വിവാഹദിനത്തില്‍ ഞാന്‍ സമ്പാദിച്ചത് വലിയൊരു കടമാണ്. ഉപാധികളില്ലാത്ത സ്നേഹത്തിന്റെയും അനശ്വരമായ സമര്‍പ്പണത്തിന്റെയും കടം. എന്റെ അവസാന ശ്വാസം വരെ ആ കടം ഞാന്‍ വീട്ടിക്കൊണ്ടിരിക്കും. ഞാന്‍ നിന്നെ സ്നേഹിക്കുന്നു ചിച്ചൂ, സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു.’ സ്മൃതി ഇറാനിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭര്‍ത്താവ് സുബിന്‍ ഇറാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡി, നിര്‍മല സീതാരാമന്‍,അരുണ്‍ ജെയ്റ്റ്ലി തുടങ്ങി കേന്ദ്രമന്ത്രിമാരും ടെലിവിഷന്‍ മേഖലയിലെ പ്രമുഖരും, അണികളും ആരാധകരും സ്മൃതി ഇറാനിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.

സ്മൃതിയുടെ ഓമനപ്പേരു വിളിച്ച് കുറിച്ച സുബിന്റെ പിറന്നാള്‍ ആശംസ ഏതായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സ്മൃതി ഇറാനിയുടെ 43 -ാം പിറന്നാളായിരുന്നു ശനിയാഴ്ച.

Exit mobile version