രാവിലേയോ ഉച്ചയ്‌ക്കോ എപ്പോഴെങ്കിലും ചൗക്കീദാര്‍ ഒരു വാര്‍ത്താസമ്മേളനം നടത്തിയാല്‍ സന്തോഷമായേനെ! രാഹുലിനെ പരിഹസിച്ച ബിജെപിയുടെ വായടപ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നിശ്ചയിച്ച് ഉറപ്പിച്ച വാര്‍ത്താസമ്മേളനം രാഹുല്‍ഗാന്ധി മാറ്റിവെച്ചതിനെ പരിഹസിച്ച് രംഗത്തെത്തിയ ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ കിടിലന്‍ ട്രോള്‍. ‘രാവിലെയോ, ഉച്ചയ്ക്കോ, രാത്രിയിലോ ചോര്‍ ചൗക്കീദാര്‍ ഒരു വാര്‍ത്താസമ്മേളനം നടത്തുന്നത് കേട്ടിരുന്നെങ്കില്‍ സന്തോഷമായേനെ. അതിന് അദ്ദേഹത്തിന് കഴിയുമോ’ എന്ന് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ആരാഞ്ഞു.

നേരത്തെ, രാഹുല്‍ വെള്ളിയാഴ്ച രാവിലെ 10.15ന് നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് ബിജെപി രംഗത്തെത്തിയിരുന്നത്.

രാഹുല്‍ രാവിലെ എഴുന്നേറ്റില്ലെന്ന് തോന്നുന്നു. എന്തായാലും നന്നായി, രാവിലെ നുണപ്രചാരണം ഒഴിവായിയെന്നുമായിരുന്നു ബിജെപിയുടെ ട്വീറ്റ്. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ കൂട്ടിച്ചിരിയാണ് ഉണ്ടാക്കിയത്. എ ന്നാല്‍ കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ തന്നെ തിരിച്ചടി നല്‍കിയത് ബിജെപിയെ മൗനത്തിലാഴ്ത്തിയിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലേറി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ ഒരു വാര്‍ത്താസമ്മേളനം പോലും വിളിച്ചു ചേര്‍ക്കാതെ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇതിനെ തുറന്നുകാണിച്ചാണ് കോണ്‍ഗ്രസിന്റഎ മറുപടി ട്വീറ്റ്.

Exit mobile version