ട്വിറ്ററില്‍ താരമായി അരവിന്ദ് കെജരിവാള്‍; 1.46 കോടി ഫോളോവേഴ്‌സ്! പിന്നിലായി യുപിയുടെ യോഗി

ന്യൂഡല്‍ഹി: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള മുഖ്യമന്ത്രിയായി സോഷ്യല്‍മീഡിയയുടെ കൈയ്യടി വാങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനാണ് കെജരിവാള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്സ് ഉള്ളത്. 1.46 കോടി ഫോളോവേഴ്സാണ് അരവിന്ദ് കെജരിവാളിനുള്ളത്. 2011 നവംബറിലാണ് കെജരിവാള്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. 27,400 ട്വീറ്റുകളാണ് അദ്ദേഹം ട്വിറ്ററിലൂടെ ആകെ പങ്കുവെച്ചത്.

അതേസമയം, അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് 69 ലക്ഷം ഫോളോവേഴ്സുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മൂന്നാമതുള്ളത്. 2010 മെയ് മാസത്തില്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയ നിതീഷ് കുമാറിന് 47 ലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് തൊട്ടു പിന്നില്‍. 2009 ഒക്ടോബറില്‍ അക്കൗണ്ട് തുടങ്ങിയ നായിഡുവിന് 40 ലക്ഷം ഫോളോവേഴ്സാണുള്ളത്.

30.42 ലക്ഷം ഫോളോവേഴ്സാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനുള്ളത്. 30.23ലക്ഷം ആരാധകരുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് തൊട്ടു പിന്നില്‍. എന്നാല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാകട്ടെ ഇവര്‍ക്കൊക്ക പിന്നിലാണ്. വെറും 30 ലക്ഷം ഫോളോവേഴ്സ് മാത്രമെ യോഗിക്കുള്ളൂ. 2015 സെപ്റ്റംബറിലാണ് യോഗി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്.

Exit mobile version