10 സിറ്റിങ് എംപിമാരെയും തഴഞ്ഞു; പുതുമുഖങ്ങളെ ഇറക്കി; ഛത്തീസ്ഗഡില്‍ ഞെട്ടിച്ച് ബിജെപി

ന്യൂഡല്‍ഹി: അര്‍ധരാത്രിയോടെ ഛത്തീസ്ഗഡിലെ ലോകസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ബിജെപി ദേശീയ നേതൃത്വം. 10 സിറ്റിങ് എംപിമാരെ ഒഴിവാക്കി പുതുമുഖങ്ങളേയാണ് ബിജെപി ഇത്തവണ പരീക്ഷിക്കുന്നത്. സംസ്ഥാനഭരണം കൈവിട്ടതോടെ പുതിയ തന്ത്രമാണ് ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രതെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം. മുന്‍മുഖ്യമന്ത്രി രമണ്‍സിങ് രാജ്‌നന്ദ് ഗാവില്‍ നിന്നും മത്സരിച്ചേക്കും. ള്‍പ്പാര്‍ട്ടി പിണക്കങ്ങള്‍, മുമ്പത്തെ ബിജെപി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരം, നിലവിലെ എംപിമാരുടെ പ്രവര്‍ത്തനം എന്നിവയൊക്കെ വിലയിരുത്തിയതിനു ശേഷമാണ് 11 സീറ്റില്‍ പത്തിടത്തും പുതുമുഖങ്ങളെ പരീക്ഷിക്കുന്നത്.

ഒഴിവാക്കിയ സിറ്റിങ് എംപിമാരുടെ ബന്ധുക്കള്‍ക്കും ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്. 2014ല്‍ ബിജെപിയെ പൂര്‍ണ്ണമായും പിന്തുണച്ച സംസ്ഥാനമാണ് ഛത്തീസ്ഗഡ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 68 സീറ്റുകള്‍ നേടി ഭരണം പിടിച്ചിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന ബിജെപിക്ക് 15 സീറ്റുകള്‍ മാത്രമാണ് ഉള്ളത്.

Exit mobile version