ഇപ്പോള്‍ ബിജെപിക്ക് ചായക്കാരനെ വേണ്ടാതായോ? കാവല്‍ക്കാരനെ മതിയല്ലേ? ചൗക്കീദാര്‍ ക്യാംപെയിനെതിരെ മായാവതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപിയേയും പരിഹസിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപിയുടെ കാവല്‍ക്കാരന്‍ പ്രചാരണത്തെ പരിഹസിച്ചാണ് മായാവതി രംഗത്തെത്തിയത്. ചായക്കാരനെ ബിജെപിക്ക് ഇപ്പോള്‍ വേണ്ടാതായെന്നാണ് മായാവതിയുടെ ട്വീറ്റ്. 2014 ചായക്കാരന്‍ പ്രചാരണം നടത്തിയ ബിജെപി ഇന്ന് കാവല്‍ക്കാരനിലേക്ക് മാറിയിരിക്കുന്നു. ബിജെപി ഭരണത്തിന് കീഴില്‍ ഇന്ത്യക്കുണ്ടായ മാറ്റമാണ് ഇത് തെളിയിക്കുന്നതെന്നും മായാവതി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാഹുലും കാവല്‍ക്കാരന്‍ പ്രചാരണത്തെ വിമര്‍ശിച്ചിരുന്നു. തന്നെ പ്രധാനമന്ത്രിയാക്കാതെ കാവല്‍ക്കാരനാക്കൂ എന്ന് നേരത്തേ ജനങ്ങളോട് ആഹ്വാനം ചെയ്ത മോഡി, പിടിക്കപ്പെട്ടപ്പോള്‍ രാജ്യത്തെ മുഴുവന്‍ കാവല്‍ക്കാരാക്കി മാറ്റാനാണ് കഴിഞ്ഞ രണ്ടുദിവസമായി ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Exit mobile version