ബംഗാളില്‍ സിപിഎമ്മുമായി സഖ്യമില്ല; മുഴുവന്‍ സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബംഗാളില്‍ മുഴുവന്‍ ലോക്സഭാ സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 42 സീറഅറുകളിലും സഖ്യമില്ലാതെയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയെന്ന് സംസ്ഥാനഘടകം വിശദീകരിച്ചു. സിപിഎമ്മുമായുള്ള സഖ്യചര്‍ച്ച വിജയകരമാവാത്തതിനെ തുടര്‍ന്നാണ് മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സിപിഎം കഴിഞ്ഞദിവസം 25 സീറ്റുകളില്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാവുകയായിരുന്നു.

42 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി അടുത്തദിവസം തന്നെ ഡല്‍ഹിക്ക് പോകുമെന്നും അന്തിമതീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കുമെന്നും പിസിസി അധ്യക്ഷന്‍ സോമേന്‍ മിത്ര അറിയിച്ചു.

സീറ്റുകളിലെ ധാരണയെ സംബന്ധിച്ച് ചര്‍ച്ച നടന്നുകൊണ്ടിരിക്കെ സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

Exit mobile version