റാഫേല്‍ ഇടപാടില്‍ സുപ്രീംകോടതി ഇടപെടല്‍..! വിമാനങ്ങളുടെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. ഫ്രാന്‍സില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങള്‍, കരാറിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവ കോടതിയെ അറിയിക്കണം. വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് 10 ദിസവത്തെ സമയം അനുവദിച്ചു.

എന്നാല്‍ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും കോടതിയെ സമീപിച്ചു. അതേസമയം ഇത്
സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.

Exit mobile version