സുഖോയ്ക്ക് ഇനി ബ്രഹ്മോസിന്റെ കരുത്തും സ്വന്തം; എതിരാളികളെ വിറപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങി!

ന്യൂഡല്‍ഹി: ഇന്ത്യയുടെ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനം സുഖോയ്ക്ക് ഇനി മുതല്‍ ത്തിന് ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ കരുത്ത് ഉടന്‍ ലഭ്യമാവും. സുഖോയ് വിമാനത്തില്‍ ഘടിപ്പിക്കാവുന്ന സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം കുറച്ച് നാളായി നടന്നുവരികയായിരുന്നു. ഈ വര്‍ഷത്തോടെ അന്തിമ പരീക്ഷണവും കഴിഞ്ഞ് ഈ ബ്രഹ്മാസ്ത്രം സുഖോയ്ക്ക് സ്വന്തമാവും. ഈ ആയുധം കൂടി ഇന്ത്യന്‍ സായുധസേനയ്ക്ക് സ്വന്തമാകുന്നതോടെ എതിരാളികളുടെ നെഞ്ചിലാണ് തീ പടരുന്നത്.

ഇന്ത്യ റഷ്യയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈല്‍ ന്ത്യയ്ക്ക് ബ്രഹ്മാസ്ത്രമാണ്, ഇതിന്റെ പ്രഹരശേഷിയില്‍ ശത്രുക്കളുടെ താവളങ്ങള്‍ നിഷ്പ്രഭമാവാന്‍ നിമിഷങ്ങള്‍ മാത്രമാണ് വേണ്ടിവരിക. ബ്രഹ്മോസിന് ശബ്ദത്തിന്റെ 2.8 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാനാവും. കരയില്‍നിന്നും, ജലത്തില്‍നിന്നും വായുവില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസിന്റെ പ്രത്യേക വകഭേദങ്ങള്‍ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്.

Exit mobile version