ആകാശ് അംബാനി ഇനി ശ്ലോകയ്ക്ക് സ്വന്തം; നവദമ്പതികളെ അനുഗ്രഹിക്കാന്‍ പ്രമുഖരുടെ നീണ്ട നിര

റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയെയാണ് ആകാശ് താലിചാര്‍ത്തിയത്

മുംബൈ : മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകന്‍ ആകാശ് അംബാനി വിവാഹിതനായി. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയെയാണ് ആകാശ് താലിചാര്‍ത്തിയത്. മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനിക്കും, നിത അംബാനിയുടെ പിതാവ് രവീന്ദ്രഭായ് ദലാലിനും ആദരവ് അര്‍പ്പിച്ചുകൊണ്ടായിരുന്നു വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായത്.

മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലെക്‌സില്‍ പുതുതായി നിര്‍മ്മിച്ച ജിയോ വേള്‍ഡ് സെന്ററില്‍ കഴിഞ്ഞ ദിവസമാണ് വിവാഹ ചടങ്ങുകള്‍ക്കു തുടക്കമായത്. ഐക്യരാഷ്ട്രസഭാ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സുരേഷ് പ്രഭു, സ്മൃതി ഇറാനി, ജയന്ത് സിന്‍ഹ,രജനീ കാന്ത്, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, രണ്‍ബീര്‍ കപൂര്‍ എന്നിങ്ങനെ പ്രമുഖരുടെ നീണ്ട നിരതന്നെ വിവാഹത്തിനെത്തി.

Exit mobile version