ബാധയകറ്റാന്‍ ഭാര്യയെ അര്‍ധഗ്നയാക്കി തെരുവിലൂടെ അടിച്ചോടിച്ച് ഭര്‍ത്താവ്; യുവാവും മന്ത്രവാദിയും അറസ്റ്റില്‍

ഭാര്യയെ ശുദ്ധിയാക്കാനും ദുഷ്ട ശക്തികളില്‍ നിന്നു മോചിപ്പിക്കാനും വേണ്ടി നഗ്‌നപാതയാക്കിയാണ് ഭാര്യയെ അടിച്ചോടിച്ചത്

ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ താന്ത്രിക വൈദ്യന്റെ നിര്‍ദേശപ്രകാരം ഭര്‍ത്താവ് ബാധ ഒഴിപ്പിക്കുന്നതിനായി ഭാര്യയെ തെരുവിലൂടെ അടിച്ചോടിച്ചു. ഭാര്യയെ ശുദ്ധിയാക്കാനും ദുഷ്ട ശക്തികളില്‍ നിന്നു മോചിപ്പിക്കാനും വേണ്ടി നഗ്‌നപാതയാക്കിയാണ് ഭാര്യയെ അടിച്ചോടിച്ചത്.

ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വൈദ്യനേയും യുവാവിനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ ആണ് താന്ത്രിക വൈദ്യനെ സമീപിച്ചത്. തുടര്‍ന്നാണ് ഭാര്യയുടെ ശരീരത്തില്‍ ബാധ കൂടിട്ടുണ്ടെന്നും തെരുവിലൂടെ ഓടിച്ചാല്‍ മാറുമെന്നും വൈദ്യന്‍ നിര്‍ദേശിച്ചത്. അടികൊണ്ട് പരിക്കേറ്റ യുവതിയെ വിദ്ഗധ ചികിത്സയ്ക്കായി ജയ്പ്പൂരിലേക്ക് അയയ്ക്കുമെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version