24 മണിക്കൂറിലെ മോഡിയുടെ ഓട്ട പാച്ചില്‍; ഇന്നലെ മാത്രം നടത്തിയത് 14 ഉദ്ഘാടനങ്ങള്‍

ദേശിയ തലസ്ഥാന മേഖലയിലും യുപിയിലുമായി 14 ഉദ്ഘാടനങ്ങളാണ് ഇന്നലെ മാത്രം മോഡി നടത്തിയത്

ന്യൂഡല്‍ഹി: വരാനരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനങ്ങള്‍ നടത്താനുള്ള ഓട്ട പാച്ചിലിലാണ്. ദേശിയ തലസ്ഥാന മേഖലയിലും യുപിയിലുമായി 14 ഉദ്ഘാടനങ്ങളാണ് ഇന്നലെ മാത്രം മോഡി നടത്തിയത്.

വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിനു തറക്കല്ലിട്ടാണ് ഇന്നലെ നരേന്ദ്രമോഡി ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

എന്നാല്‍ ഈ ഉദ്ഘാടന പാച്ചില്‍ അവസാനിപ്പിച്ചാകട്ടെ ഗാസിയാബാദില്‍ ഡല്‍ഹി-മീററ്റ് അതിവേഗ റെയില്‍പാതയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ പെരുമാറ്റച്ചട്ടം വരുന്നതിനു മുന്‍പേ പുതിയ പദ്ധതികള്‍ക്കു തുടക്കമിടുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

Exit mobile version