കോടതിയിലും അര്‍ണബിന് തിരിച്ചടി; ശശി തരൂരിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട നടപടി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പാഹ്വയായിരുന്നു തരൂരിനുവേണ്ടി ഹാജരായത്.

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസാമിയ്ക്ക് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നല്‍കിയ പരാതിയില്‍ തനിക്കെതിരെ കേസ് എടുക്കണമെന്ന ഉത്തരവ് തള്ളണമെന്നാവശ്യപ്പെട്ട് അര്‍ണബ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ സുപ്രധാന രേഖകള്‍ അര്‍ണബ് ചാനലിലൂടെ പ്രദര്‍ശിപ്പിച്ചുവെന്നും തന്റെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നും ആരോപിച്ചാണ് ശശി തരൂര്‍ എംപി കോടതിയെ സമീപിച്ചത്.

മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കാമെന്നിരിക്കെ ഹൈക്കോടതിയെ സമീപിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അര്‍ണബിന്റെ ഹര്‍ജി ജസ്റ്റിസ് നജ്മി വാസിരി തള്ളിയത്. മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് പാഹ്വയായിരുന്നു തരൂരിനുവേണ്ടി ഹാജരായത്.

Exit mobile version