ലോക്‌സഭാ സീറ്റ് തര്‍ക്കം: ജെഡിഎസിന് പത്ത് സീറ്റുകള്‍ വേണം; രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് എച്ച്ഡി ദേവഗൗഡ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സഖ്യ കക്ഷികളായ കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള ലോക്‌സഭാ സീറ്റ് ചര്‍ച്ച അന്തിമ ഘട്ടത്തിലേക്ക്. കോണ്‍ഗ്രസിനോട് 10 സീറ്റുകള്‍ ആവശ്യപ്പെട്ടതായി ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ അറിയിച്ചു.

സീറ്റ് വിഭജനത്തെ സംബന്ധിച്ച് ന്യൂഡല്‍ഹിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് വെളിപ്പെടുത്തല്‍. കൂടിക്കാഴ്ച 2 മണിക്കൂര്‍ നീണ്ടുനിന്നു.

കര്‍ണാടകയില്‍ 28 ലോക്‌സഭാ സീറ്റുകളാണുള്ളത്. അതില്‍ 10 എണ്ണം വേണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ഗാന്ധി കെസി വേണുഗോപാലും ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും ദേവഗൗഡ അറിയിച്ചു.

Exit mobile version