ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം

സിജിഒ കോപ്ലക്‌സിലെ പണ്ഡിറ്റ് ദീനദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയ്ക്കാണ് തീപിടിച്ചത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തിപിടിത്തം. തലസ്ഥനത്തെ സിജിഒ കോപ്ലക്സില്‍ ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. സിജിഒ കോപ്ലക്‌സിലെ പണ്ഡിറ്റ് ദീനദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയ്ക്കാണ് തീപിടിച്ചത്. അതേസമയം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായം ഉമ്ടായിട്ടുണ്ടോ എന്നുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Exit mobile version