പൊതുവേദിയില്‍ മുന്‍മുഖ്യമന്ത്രി കേശുഭായി പട്ടേലിന്റെ കാല്‍ തൊട്ട് വന്ദിച്ച് മോഡി; വീഡിയോ

ഗുജറാത്ത് സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം അദ്‌ലജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പട്ടേലിന്റെ പാദം സ്പര്‍ശിച്ച് വന്ദിച്ച മോഡിയുടെ വീഡിയോ ആണ് വൈറലാവുന്നത്

ഗുജറാത്ത്: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തി. ഇതിനിടെ മുന്‍ മുഖ്യമന്ത്രി കേശുഭായി പട്ടേലുമായി മോഡി നടത്തിയ കൂടിക്കാഴ്ച്ചയുടെ വീഡിയോ വൈറലാകുകയാണ്.

ഗുജറാത്ത് സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം അദ്‌ലജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പട്ടേലിന്റെ പാദം സ്പര്‍ശിച്ച് വന്ദിച്ച മോഡിയുടെ വീഡിയോ ആണ് വൈറലാവുന്നത്.

സന്ദര്‍ശനത്തിന്റെ ആദ്യദിവസം അഹമ്മദാബാദിലെ ഉമ്മിയ ദാം ക്ഷേത്ര സമുച്ചയത്തിന് മോഡി ശിലാസ്ഥാപനം നടത്തി. ഗുജറാത്തിലെ ജംനഗര്‍ നിന്ന് മുംബൈയിലെ ബാന്ദ്ര ടെര്‍മിനസിലേക്കുള്ള ട്രെയിന്‍ സര്‍വീസ് വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹം ഉദ്ഘാടനം ചെയ്തു.

Exit mobile version