പബ്ജി ഗെയിം; കളിയില്‍ മുഴുകിയ യുവാവ് വെള്ളത്തിന് പകരം കുടിച്ചത് ആസിഡ്

മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് ഈ സംഭവം നടന്നത്

ചിന്ദ്‌വാര: യുവാക്കള്‍ക്കിടയില്‍ പബ്ജി ഗെയിം ഇന്ന് ഒരു ഹരമായി മാറിയിരിക്കുകയാണ്. പലരും ഇന്ന് ഈ ഗെയിമിന് അടിമകളാണ്. ഇത്തരത്തില്‍ ഗെയിം അഡിക്ഷന്‍ കാരണം പലരുടെയും ജീവിതത്തില്‍ പല ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് മധ്യപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പബ്ജി ഗെയിമില്‍ മുഴുകിയ യുവാവ് വെള്ളത്തിന് പകരം കുടിച്ചത് ആസിഡ് ആണ്. കളിയില്‍ മാത്രം ശ്രദ്ധിച്ചിരുന്ന യുവാവ് വാട്ടര്‍ ബോട്ടില്‍ ആണെന്നു കരുതി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് ഈ സംഭവം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ ഉടന്‍ തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് സൂചന.

Exit mobile version