കര്‍ഷക രോഷം പഞ്ചാബിലും; കാര്‍ഷിക മേഖലയിലെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യം,റെയില്‍ ഉപരോധത്തെത്തുടര്‍ന്ന് 22 ട്രെയിനുകള്‍ റദ്ദാക്കി

കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് അമൃത്സര്‍ -ഡല്‍ഹി റൂട്ടിലെ 22 ട്രെയിനുകള്‍ റദ്ദാക്കി.

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി കര്‍ഷകരെ ആത്മഹ്യയില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഗതാഗതം പാടെ താറുമാറായി.

കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് അമൃത്സര്‍ -ഡല്‍ഹി റൂട്ടിലെ 22 ട്രെയിനുകള്‍ റദ്ദാക്കി.

24 എണ്ണം വഴി തിരിച്ച് വിട്ടിട്ടുണ്ട്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലാണ്. കാര്‍ഷിക മേഖലയിലെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത ആവശ്യങ്ങളുയര്‍ത്തി കര്‍ഷകര്‍ മാര്‍ച്ച് ഒന്നു മുതലാണ് സമരമാരംഭിച്ചത്. ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ റെയില്‍വെ ട്രാക്ക് കൈയ്യേറിയിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന ഗവണ്‍മെന്റും പാഴ് വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ വര്‍ഷങ്ങളായി പറ്റിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കാര്‍ഷിക കടങ്ങള്‍ അടിയന്തരമായി എഴുതി തള്ളണമെന്ന് കര്‍ഷകരുടെ ആവശ്യം. കരിമ്പ് കര്‍ഷകര്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള കുടിശിക 15 ശതമാനം പലിശയോടെ ഉടന്‍ തീര്‍ക്കുക, ലോണിനായി ബാങ്കുകളും ഏജന്റുമാരും വാങ്ങിയിട്ടുള്ള ബ്ലാങ്ക് ചെക്കുകള്‍ തിരിച്ച് നല്‍കുക, ജപ്തി നോട്ടീസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണൈന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍മാറുന്ന പ്രശ്മില്ലെന്നും സംഘര്‍ഷ് സമിതി പ്രസിഡണ്ട് പറഞ്ഞു. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൊട്ടി പുറപ്പെട്ട കര്‍ഷക രോക്ഷം രാജ്യമാകെ വ്യാപിക്കുകയാണ്.

Exit mobile version