റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ അഞ്ച് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

മൂടല്‍മഞ്ഞ് കാരണം റണ്‍വേ കാണാന്‍ സാധിക്കാത്തത് കൊണ്ടാണ് വിമാനങ്ങളെ തിരിച്ചു വിട്ടത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം അഞ്ച് വിമാനങ്ങളെ വഴി തിരിച്ച് വിട്ടതായി ഡല്‍ഹി രാജ്യാന്തര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. മൂടല്‍മഞ്ഞ് കാരണം റണ്‍വേ കാണാന്‍ സാധിക്കാത്തത് കൊണ്ടാണ് വിമാനങ്ങളെ തിരിച്ചു വിട്ടത്.

ഇന്നലെയും മൂടല്‍മഞ്ഞ് കാരണം നിരവധി ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ ഇറങ്ങേണ്ട ഒമ്പത് ആഭ്യന്തര വിമാനങ്ങളും ഒരു അന്താരാഷ്ട്ര വിമാനവും കഴിഞ്ഞ ദിവസം വഴി തിരിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് കഴിഞ്ഞ ദിവസം പ്രതിസന്ധിയിലായത്.

Exit mobile version