ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി അംഗീകരിച്ചു; ഇനി പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ വിലക്ക്

പഴക്കം ചെന്ന വാഹനങ്ങളുടെ പട്ടിക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഗതാഗത വകുപ്പിന്റെയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി

ഡല്‍ഹി: ഡല്‍ഹിയില്‍ പതിനഞ്ച് വര്‍ഷത്തില്‍ അധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവച്ചു.

പഴക്കം ചെന്ന വാഹനങ്ങളുടെ പട്ടിക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഗതാഗത വകുപ്പിന്റെയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. കൂടാതെ വായുമലീനികരണം രൂക്ഷമാകുന്നത് ആശങ്കാജനകമെന്നും മലിനീകരണം തടയാനാകാത്ത അവസ്ഥ അതീവ ഗുരുതരമാണെന്നും കോടതി പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി മലിനീകരണത്തെ കുറിച്ചുള്ള പരാതികള്‍ അറിയിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം കോടതി നല്‍കി.

Exit mobile version