മതത്തെപ്പറ്റി മാത്രമാണ് ബിജെപിക്ക് സംസാരിക്കാനൊള്ളു! അവരുടെ ഏക മതമെന്ന ആശയം അഴിമതിയാണ്; ഗോത്രം ചോദിച്ച ബിജെപിക്ക് മറുപടി നല്‍കി രാഹുല്‍ ഗാന്ധി

ബിജെപി വക്താവായ സംബിത് പത്രയാണ് രാഹുലിന്റെ ഗോത്രത്തെപ്പറ്റി ചോദിച്ചത്

ഭോപ്പാല്‍: ഗോത്രം ചോദിച്ച ബിജെപി വക്താവിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിക്ക് എപ്പോഴും മതത്തെപ്പറ്റി മാത്രമാണ് സംസാരിക്കാന്‍ ഉള്ളതെന്നും അവരുടെ ഏക മതം അഴിമതിയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ബിജെപി വക്താവായ സംബിത് പത്രയാണ് രാഹുലിന്റെ ഗോത്രത്തെപ്പറ്റി ചോദിച്ചത്. ഒരു ബ്രാഹ്മണ വിഭാഗമെന്നാണ് രാഹുല്‍ പറയാറുള്ളത്. ഏത് തരത്തിലുള്ള പൂണൂലാണ് അദ്ദേഹം ധരിക്കാറുള്ളതെന്നും ഗോത്രം ഏതെന്നുമാണ് സംബിത് ചോദിച്ചത്.

മധ്യപ്രദേശിലെ ക്ഷേത്രങ്ങളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു ബിജെപി രാഹുല്‍ ഗാന്ധിയുടെ ഗോത്രം അന്വേഷിച്ചുള്ള പ്രസ്താവന നടത്തിയത്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Exit mobile version