കടത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരുങ്ങി ജെറ്റ് എയര്‍വേയ്‌സ്; ഇനി എത്തിഹാദിന്റെ ഭാഗം; നരേഷ് ഗോയല്‍ ചെയര്‍മാന്‍ സ്ഥാനമൊഴിയും

മുംബൈ: കടത്തില്‍ നിന്നും രക്ഷപ്പെടാന്‍ ജെറ്റ് എയര്‍വേയ്‌സ് ഇനി എത്തിഹാദിന്റെ ഭാഗമാകുന്നു. വിമാന കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനമൊഴിയാന്‍ പ്രൊമോട്ടര്‍ കൂടിയായ നരേഷ് ഗോയല്‍ ഒരുങ്ങുന്നെന്നും വാര്‍ത്തകളുണ്ട്.

ജെറ്റ് എയര്‍വേസിനെ ഇത്തിഹാദ് എയര്‍വേയ്‌സ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗോയല്‍ രാജി വെക്കാനൊരുങ്ങുന്നത് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രശസ്തമാണ് ടോണി ഡഗ്ലസ് സിഇഒ ആയിട്ടുള്ള എത്തിഹാദ് എയര്‍വേയ്‌സ്. ആസ്ഥാനം യുഎഇയിലാണ്

നിലവില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ 24 ശതമാനം ഓഹരികള്‍ എത്തിഹാദിന്റെ കൈയ്യിലാണ്. ഇത് 49 ശതമാനമാക്കി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. കൈമാറ്റ ഉടമ്പടി പൂര്‍ത്തിയായി കഴിഞ്ഞാല്‍ നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലുള്ള ഭൂരിപക്ഷ ഓഹരികള്‍ എത്തിഹാദിനു അവകാശപ്പെട്ടതാകും.

Exit mobile version