പാകിസ്താന്റേത് സൗഹൃദപ്രകടനമല്ല, കരാര്‍ പാലനം മാത്രം; അഭിനന്ദനെ പാകിസ്താന്‍ മോചിപ്പിക്കുന്നത് ജനീവ ഉടമ്പടി പ്രകാരമെന്ന് ഇന്ത്യ; ഇമ്രാന്റെ വാദങ്ങളെ തള്ളി

ന്യൂഡല്‍ഹി: പിടികൂടിയ ഇന്ത്യന്‍ എയര്‍ വിങ് കമാന്‍ഡന്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്താന്‍ മോചിപ്പിക്കുന്നത് ജനീവന്‍ കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരമാണെന്ന് ഇന്ത്യ. ഇതിനെ പാകിസ്താന്റെ സൗഹൃദപ്രകടനമായി കാണേണ്ടെന്നും അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും സംയുക്തസേനകളുടെ പത്രസമ്മേളനത്തില്‍ വ്യോമസേന എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ പറഞ്ഞു.

പാകിസ്താന്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അഭിനന്ദനെ വിട്ടയയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സൗഹൃദവും സമാധാനവും മുന്‍നിര്‍ത്തിയാണ് അഭിനന്ദനെ മോചിപ്പിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപനത്തിനിടെ പറഞ്ഞിരുന്നു. ഈ വാദത്തെയാണ് ഇന്ത്യന്‍ വ്യോമസേന തള്ളികളഞ്ഞിരിക്കുന്നത്.

പാകിസ്താന്റെ തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണെന്നും പാക് പോര്‍വിമാനമായ എഫ്-16 തകര്‍ത്തതായും വ്യോമസേന പറഞ്ഞു. ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് മൂന്നു സേനാവിഭാഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.

Exit mobile version