വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയെ വിവാഹത്തിന് നിര്‍ബന്ധിച്ച് ഭര്‍തൃവീട്ടുകാര്‍; ധനസഹായം പുറത്ത് പോകാതിരിക്കാന്‍ ഭര്‍തൃസഹോദരനെ വിവാഹം കഴിക്കണമെന്ന് ആവശ്യം; പോലീസില്‍ സഹായം തേടി കണ്ണീരോടെ യുവതി

മാണ്ഡ്യ: പുല്‍വാമ ഭീകരാക്രമണത്തിലെ രക്തസാക്ഷി എച്ച് ഗുരുവിന്റെ വിധവ കലാവതി(25) തന്റെ ദുരവസ്ഥ വിവരിച്ച് സഹായ അപേക്ഷിയുമായി രംഗത്ത്. അംബരീഷിന്റെ ഭാര്യ സുമലത കലാവതിയ്ക്ക് വീടു നിര്‍മ്മിക്കാന്‍ അരയേക്കര്‍ ഭൂമി ദാനം നല്‍കിയിരുന്നു. സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഭര്‍തൃവീട്ടുകാര്‍ പുനര്‍വിവാഹത്തിന് നിര്‍ബന്ധിക്കുന്നെന്നാണ് കണ്ണീരോടെ യുവതി പറയുന്നത്. സിആര്‍പിഎഫ് ജവാനായ തന്റെ ഭര്‍ത്താവ് എച്ച് ഗുരുവിനെ നഷ്ടമായത് കഴിഞ്ഞ ഫെബ്രുവരി 14നാണ്. എന്നാല്‍, യുവതിയെ ഭര്‍ത്താവിന്റെ സഹോദരനെ കൊണ്ട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് എച്ച് ഗുരുവിന്റെ കുടുംബമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

സര്‍ക്കാര്‍ സഹായങ്ങള്‍ കുടുംബത്തിന് പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ് എച്ച് ഗുരുവിന്റെ കുടുംബം കലാവതിയെ ഭര്‍തൃസഹോദരനെ കൊണ്ട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത്.

പുനര്‍ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സംബന്ധിച്ച് കലാവതി മാണ്ഡ്യ പോലീസില്‍ സഹായം തേടി. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ പ്രശ്‌നം പരിഹരിക്കണമെന്നും പോലീസ് ഗുരുവിന്റെ കുടുംബത്തെ അറിയിച്ചു.

Exit mobile version