ഇന്ത്യയുടെ തിരിച്ചടി ബിജെപിയെ സഹായിക്കില്ല; കാര്‍ഗിലും ആണവ പരീക്ഷണവും ഉണ്ടായിട്ടും 1999ലെ തെരഞ്ഞെടുപ്പില്‍ വാജ്‌പേയിക്ക് സഖ്യസര്‍ക്കാര്‍ രൂപീകരിക്കേണ്ടി വന്നെന്ന് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: പാകിസ്താനില്‍ കടന്നുകയറി ഇന്ത്യ നല്‍കിയ തിരിച്ചടിയെ രാഷ്ട്രീയ നേട്ടമായി അവതരിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ എതിര്‍ത്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ഇന്നത്തെ വ്യോമസേനയുടെ ആക്രമണത്തെ തെരഞ്ഞെടുപ്പ് കണ്ണിലൂടെ കാണുന്നവര്‍ 1999ലെ തെരഞ്ഞെടുപ്പ് ആലോചിക്കണം. ആണവ പരീക്ഷണത്തിനും കാര്‍ഗില്‍ ജയത്തിനും ശേഷം വാജ്പേയിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിച്ചത് സഖ്യം രൂപീകരിച്ചതിന് ശേഷം മാത്രമാണ്. ഉമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

പാകിസ്താനിലെ ഖൈബര്‍ പഖ്തുണ്‍ഖാവ പ്രവിശ്യയില്‍ കാടിനകത്തെ കേന്ദ്രത്തിലാണ് ഇന്ത്യ ഇന്നലെ ആക്രമണം നടത്തിയത്. ബലാകോട്ട് നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. 48 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ പാകിസ്താന്‍ മണ്ണില്‍ വ്യോമാക്രമണം നടത്തുന്നത്. ജയ്‌ഷെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 300ഓളം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version