ശാരദ ചിട്ടി തട്ടിപ്പ് കേസ്; രാജീവ് കുമാറിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

ന്യൂഡല്‍ഹി: മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെതിരായ കോടതിയലക്ഷ്യ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നും, അന്വേഷണ ഉദ്യോഗസ്ഥരെ നിയമ വിരുദ്ധമായി തടവില്‍ വെച്ചുവെന്നും കാണിച്ച് സിബിഐയും കേന്ദ്ര സര്‍ക്കാരുമാണ് രാജീവ് കുമാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.  വ്യാജ നിക്ഷേപ വാഗ്ദാനങ്ങളിലൂടെ പണം ശേഖരിച്ച് ഇരുന്നൂറോളം സ്വകാര്യ കമ്പനികളുടെ കണ്‍സോര്‍ഷ്യമായ ശാരദ ഗ്രൂപ്പ് 17 ലക്ഷത്തോളം നിക്ഷേപകരെ വഞ്ചിച്ചതായാണ് കേസ്

Exit mobile version