കമല്‍ഹാസനും അരവിന്ദ് കേജരിവാളും ചര്‍ച്ച നടത്തി

മക്കള്‍ നീതി മയ്യത്തെ തമിഴ്നാട്ടില്‍ ആം ആദ്മി പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്

ന്യൂഡല്‍ഹി: മക്കള്‍ നീതി മയ്യം നേതാവും ചലച്ചിത്രതാരവുമായ കമല്‍ഹാസന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി. മക്കള്‍ നീതി മയ്യത്തെ തമിഴ്നാട്ടില്‍ ആം ആദ്മി പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നാണ് ഇരു നേതാക്കളും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ അരവിന്ദ് കെജരിവാള്‍ പങ്കെടുത്തിരുന്നു.

Exit mobile version