സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ആക്രമണം നടത്തുമ്പോള്‍ ഉറങ്ങാതെ മോഡി! ദൗത്യത്തില്‍ പങ്കാളികളായവര്‍ സുരക്ഷിതരായി മടങ്ങിയശേഷം ദൈനംദിന കാര്യങ്ങളിലേയ്ക്ക് കടന്ന് പ്രധാനമന്ത്രി

തിങ്കളാഴ്ച വെളുപ്പിന് 3.30നാണ് ആക്രമണം നടത്തിയത്.

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് വ്യോമസേനാ വിമാനങ്ങള്‍ ആക്രമണം നടത്തിയ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറങ്ങിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാത്രി ചാനലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തശേഷം 9.15-നാണ് പ്രധാനമന്ത്രി ഔദ്യോഗികവസതിയിലെത്തിയത്. ഭക്ഷണത്തിനുശേഷം സൈനിക നടപടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.

പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ തുടങ്ങിയവരായി മോഡി പലവട്ടം ചര്‍ച്ച നടത്തി. പുലര്‍ച്ചെ 4.30-ഓടെ ദൗത്യം പൂര്‍ത്തിയാക്കി വ്യോമസേനാ പൈലറ്റുമാര്‍ സുരക്ഷിതരായി തിരിച്ചെത്തി.

സൈനിക ദൗത്യത്തില്‍ പങ്കാളിയായ എല്ലാവരെയും ആശംസയറിയിച്ചശേഷമാണ് അദ്ദേഹം ദൈനംദിന കാര്യങ്ങളിലേക്ക് തിരിഞ്ഞത്. തിങ്കളാഴ്ച വെളുപ്പിന് 3.30നാണ് ആക്രമണം നടത്തിയത്. ജെയ്ഷ താവളം ഉള്‍പ്പടെ പാകിസ്താനിലെ നാല് താവളങ്ങളാണ് തകര്‍ത്തത്. 300ഓളം ഭീകരരും കൊല്ലപ്പെട്ടിരുന്നു.

Exit mobile version