സര്‍ജിക്കല്‍ സ്ട്രൈക്ക് കഴിഞ്ഞാല്‍ സൈന്യം അറിയിക്കും; അല്ലാതെ പ്രധാനമന്ത്രി പറഞ്ഞുനടക്കുന്ന പതിവില്ല; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി

തിരുവനന്തപുരം: പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ മൂന്നു തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അത് വിളിച്ച് പറഞ്ഞ് നടക്കാറില്ലെന്നും വ്യക്തമാക്കി എകെ ആന്റണി. സര്‍ജിക്കല്‍ സ്ട്രൈക്ക് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു ആന്റണി.

ഇങ്ങോട്ട് അടിച്ചാല്‍ അങ്ങോട്ടും അതിശക്തമായി അടിക്കും. അത് കഴിഞ്ഞാല്‍ പട്ടാളക്കാരെ കൊണ്ട് തന്നെ പറയിപ്പിക്കും. അതല്ലാതെ പ്രധാനമന്ത്രി വന്ന് പറയുന്ന പതിവില്ലെന്നും എകെ ആന്റണി പറഞ്ഞു.

സര്‍ജ്ജിക്കല്‍ സ്ട്രൈക്കിനെ പ്രധാനമന്ത്രി ആയുധമാക്കുകയാണെന്നും എകെ ആന്റണി ആരോപിച്ചു. അഞ്ച് വര്‍ഷമായി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോഡി. അമിതാഭ് ബച്ചന്‍, മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരേക്കാള്‍ ഒക്കെ മികച്ച നടനാണ് നരേന്ദ്ര മോഡിയെന്നും എകെ ആന്റണി ആരോപിച്ചു.

a

Exit mobile version