ഭീകരരുടെ നെഞ്ച് പിളര്‍ന്നത് സ്‌പൈസ് 2000.! ഇന്ത്യയെ സഹായിച്ചത് ഇസ്രായേല്‍

ന്യൂഡല്‍ഹി: പാക് നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ബാലാകോട്ട് സെക്ടറിലെ ഭീകരരുടെ ക്യാമ്പ് പൂര്‍ണമായി തകര്‍ന്നു. മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് ഭീകരരുടെ നെഞ്ച് പിളര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ച ബോബുകളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. അതാണ് സ്‌പൈസ് 2000 എന്ന ബോംബ്.

2015 ലാണ് സ്‌പൈസ് 2000 കിറ്റുകള്‍ ഇന്ത്യ വ്യോമസേനയില്‍ ഉള്‍പ്പെടുത്തുന്നത്. ഇസ്രായേലില്‍ നിന്നുമാണ് സ്‌പൈസ് വാങ്ങിയത്. 1000 കിലോ ബോംബുകള്‍ക്കായാണ് സ്‌പൈസ്-2000 ഉപയോഗിക്കുന്നത്. 60 കിലോമീറ്ററാണ് ഇവയുടെ ഗ്ലൈഡ് റേഞ്ച്. സ്‌പൈസ്-1000 കിറ്റിന് 100 കിലോമീറ്റര്‍ റേഞ്ചാണുള്ളത്. വളരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാന്‍ കഴിയുന്ന ചെറിയ ബോംബുകളായതുകൊണ്ട് തന്നെ ഭൂമിയില്‍ നിന്നുള്ള റഡാറുകള്‍ക്ക് ഇവ തിരിച്ചറിയുക ബുദ്ധിമുട്ടാണ് എന്നതാണ് പ്രത്യേകത.

സാധാരണ ബോംബുകളെ അപേക്ഷിച്ച് സ്‌പൈസിനെ കൃത്യതയോടെ നിയന്ത്രിക്കാന്‍ കഴിയും. ഇസ്രയേല്‍ നിര്‍മ്മിത ക്രൂസ് മിസൈലായ ക്രിസ്റ്റല്‍ മേസും വ്യോമസേന മിറാഷ് -2000 ല്‍ സമന്വയിപ്പിച്ചിട്ടുണ്ട്. സ്‌പൈസ് ഇന്ത്യയുടെ കയ്യിലുള്ള ആണവേതര ബോംബുകളില്‍ ഏറ്റവും വമ്പനാണ്.

Exit mobile version