ലോകത്തിലെ ഏറ്റവും വലിയ ഭഗവത് ഗീത ഇന്ത്യയ്ക്ക് സ്വന്തം; എണ്ണൂറ് കിലോയുള്ള ഗീത പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഭഗവത് ഗീത പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രകാശനം ചെയ്തു.

ഡല്‍ഹിയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിലാണ് എണ്ണൂറ് കിലോ ഭാരമുള്ള ഭഗവത് ഗീതയുള്ളത്. 2.8 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും 670 പുറങ്ങളുമുള്ള ഭഗവത് ഗീതയില്‍ 18 പെയിന്റിങ്ങുകളുമുണ്ട്.

കലാപരമായി രൂപകല്‍പ്പന ചെയ്ത പേജുകളുടെ കടലാസുകള്‍ നനഞ്ഞാല്‍ നശിക്കാത്തതോ കീറാത്തതോ ആണ്. ഇറ്റലിയിലെ മിലാനില്‍ അച്ചടിച്ച ഭഗവത് ഗീതക്കായി 2.2 ലക്ഷം യൂറോയാണ് ചിലവായത്.

ഇറ്റലിയിലെ മിലാനില്‍ ആണ് ഈ ഭഗവത് ഗീത അച്ചടിച്ചത്. ഇത് അച്ചടിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വിശുദ്ധ ഗ്രന്ഥമാണെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.

Exit mobile version