ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണം; മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തിയത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണത്തിന് തൊട്ടു പിന്നാലെ മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം. അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ തിരിച്ചടിയില്‍ ഇരുന്നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 12 മിറാഷ് വിമാനങ്ങള്‍ 50 കിലോമീറ്ററിലേറെ ദൂരം കടന്നുചെന്നാണ് ആക്രമണം നടത്തിയത്.

അക്രമത്തില്‍ മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം മിറാഷ് വിമാനങ്ങള്‍ ഇന്ത്യ ആദ്യമായാണ് ഉപയോഗിക്കുന്നത്. ഈ മാസം 14 നായിരുന്നു പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്.

Exit mobile version