പാകിസ്താന് മനസിലാകുക യുദ്ധത്തിന്റെ ഭാഷ; ആ ഭാഷയില്‍ തന്നെ ശക്തമായ മറുപടി നല്‍കണം; മോഡിക്ക് അത് സാധിക്കുമെന്നും ബാബാ രാംദേവ്

ഹരിദ്വാര്‍: പാകിസ്താന് യുദ്ധത്തിന്റെ ഭാഷയില്‍ മറുപടി നല്‍കണമെന്നും അവര്‍ക്ക് ആ ഭാഷ മാത്രമേ മനസിലാവുകയുള്ളൂ എന്നും യോഗ ഗുരു ബാബാ രാംദേവ്. പുല്‍വാമയില്‍ 40 ജവാന്‍മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തെ ഞെട്ടലോടെയല്ലാതെ ഓര്‍ക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിലൂടെയല്ലാതെ ആരും ശുദ്ധീകരിക്കപ്പെട്ടിട്ടില്ല. പാകിസ്താനിലെ ജനങ്ങളോട് യാതൊരു പരാതിയുമില്ല. എന്നാല്‍ അവിടുത്തെ അധികാര സംവിധാനങ്ങള്‍ക്ക് യുദ്ധമില്ലാതെ കാര്യങ്ങള്‍ മനസിലാകില്ല. നമ്മള്‍ കഴിഞ്ഞ 70 വര്‍ഷമായി അവരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ അര ലക്ഷത്തിലധികം ആളുകള്‍ നമുക്ക് നഷ്ടമായി.

ഇനി തുടര്‍ച്ചയായി ജവാന്‍മാര്‍ ജീവത്യാഗം ഇടവരാതിരിക്കണമെങ്കില്‍ യുദ്ധം മാത്രമാണ് വഴി. നമ്മുടെ പ്രധാനമനമന്ത്രി നരേന്ദ്ര മോഡി ശക്തനായ നേതാവാണ്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ അദ്ദേഹം ആവശ്യമായത് ചെയ്യുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും ബാബ പറഞ്ഞു.

Exit mobile version