രാജ്യത്ത് ഇന്ധവിലയില്‍ വീണ്ടും വര്‍ധനവ്; ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും കുലുങ്ങാതെ എണ്ണക്കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ദിവസങ്ങളായി മുന്നോട്ട് കുതിക്കുകയായിരുന്ന ക്രൂഡ് ഓയില്‍ വിലയില്‍ വ്യതിയാനം വന്നിട്ടും രാജ്യത്തെ വിപണിയില്‍ ഇന്ധനവില മുന്നോട്ട്‌പോവുകയാണ്. നേരിയ വിലയിടിവ് പ്രതീക്ഷിച്ചെങ്കിലും ചെറിയ വില കയറ്റമാണ് ഉണ്ടായിരിക്കുന്നത്.

ഓരോ ദിവസവും നേരിയ വര്‍ധനവിലൂടെ എണ്ണവിലയില്‍ വലിയ മാറ്റമാണ് ദിവസങ്ങള്‍കൊണ്ട് ഉണ്ടാകുന്നത്, എന്നാല്‍ ഈ ‘നിശബ്ദ’ വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്ന് മാത്രം.

തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 74.70 രൂപയും ഡീസലിന്റെ വില 71.64 രൂപയുമാണ്.

രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഇന്ധനവിലകള്‍:

പെട്രോള്‍ വില:-
ന്യൂഡല്‍ഹി: 71.42
കൊല്‍ക്കത്ത: 73.52
മുംബൈ: 77.06
ചെന്നൈ: 74.17

ഡീസല്‍ വില:-
ന്യൂഡല്‍ഹി: 66.64
കൊല്‍ക്കത്ത: 68.43
മുംബൈ: 69.80
ചെന്നൈ: 70.43

Exit mobile version