കാശ്മീര്‍ പ്രശ്‌നം സൈന്യത്തെ ഉപയോഗിച്ച് പരിഹരിക്കാനാകില്ല; മുന്‍ നാവികസേനാ മേധാവി; രാഷ്ട്രപതിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ സൈന്യത്തെ ഉപയോഗിച്ചുള്ള നടപടികള്‍ക്ക് സാധിക്കില്ലെന്ന് മുന്‍ നാവിക സേന മേധാവി അഡ്മിറല്‍ ലക്ഷ്മി നാരായണ്‍ രാംദാസ്. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ഫെബ്രുവരി 20നാണ് കത്തയച്ചത്. ചില ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അങ്ങനെയിരിക്കെ തന്ത്രപ്രധാനമായ ഹൈവേയില്‍ ഇത്തരമൊരു ആക്രമണം എങ്ങനെ നടന്നുവെന്നും അദ്ദേഹം തന്റെ കത്തില്‍ ചോദിക്കുന്നു.

ഇന്ത്യയും പാകിസ്താനും ജമ്മു കശ്മീരിലെ ജനങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വഴി മാത്രമേ കശ്മീര്‍ പ്രശ്നം പരിഹരിക്കാനാകൂ. കശ്മീര്‍ പ്രശ്നം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പരിഹരിക്കണം. ഇപ്പോള്‍ തന്നെ നമ്മള്‍ ഏറെ വൈകിയിരിക്കുന്നുവെന്നും നാരായണ്‍ ദാസ് പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ രാജ്യമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്കെതിരായ അക്രമം തുടങ്ങി. ഇത് തുടരാന്‍ അനുവദിക്കരുത്. അത് വ്യാപിക്കുകയാണെങ്കില്‍ വിലയിരുത്താന്‍ പറ്റാത്തത്ര വലിയ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Exit mobile version