കാശ്മീരിലെ സ്ഥിതി ഗുരുതരം; 100 കമ്പനി കേന്ദ്രസേന കാശ്മീരില്‍ , ശ്രീനഗര്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍

വിഘടനവാദി നേതാവായ യാസിന്‍ മാലിക്കിനെ കഴിഞ്ഞദിവസം രാത്രിയില്‍ കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി കേന്ദ്രസേനയെ ശ്രീനഗറിലേക്കയച്ചത്.

ശ്രീനഗര്‍: കാശ്മീരിലെ ക്രമസമാധാന നില തകരുമെന്ന വിവരത്തെ തുടര്‍ന്ന് കാശ്മീരില്‍ വന്‍സേനയെ വിന്യസിച്ചു. 100 കോളം കേന്ദ്രസേനയെയാണ് ശ്രീനഗറിലേക്ക് വിമാനമാര്‍ഗം അയച്ചിരിക്കുന്നത്. വിഘടനവാദി നേതാവായ യാസിന്‍ മാലിക്കിനെ കഴിഞ്ഞദിവസം രാത്രിയില്‍ കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി കേന്ദ്രസേനയെ ശ്രീനഗറിലേക്കയച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീരില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കെയാണ്‌യാസിന്‍ മാലിക്കിന്റെ അറസ്റ്റ് നടന്നിരിക്കുന്നത്. യാസിന്‍ മാലിക്കിനെ ശ്രീനഗറിലെ വസതിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കാശ്മീരിലെ വിഘടനവാദികളായ ജമാഅത്ത് ഇ ഇസ്ലാമിയുടെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസ് അടക്കമുള്ള നിരവധി നേതാക്കളെ അര്‍ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് പ്രതിഷേധത്തിന് കാരണമാകുമെന്ന് കണ്ടാണ് ശ്രീനഗറിലേക്ക് 100 കോളം കേന്ദ്രസേനയെ അടിയന്തിരമായി വിമാനമാര്‍ഗം അയച്ചത്.

Exit mobile version