ജമ്മുകാശ്മീരില്‍ അര്‍ധരാത്രി നിരോധനാജ്ഞ; പ്രമുഖ നേതാക്കള്‍ വീട്ടുതടങ്കലില്‍; ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു

അതെസമയം കാരണം വ്യക്തമാക്കാതെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്

ശ്രീനഗര്‍: കാശ്മീര്‍ താഴ്‌വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അര്‍ധരാത്രിയോട് കൂടിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് തരിഗാമി ഉള്‍പ്പെടെയുള്ളവര്‍ വീട്ടുതടങ്കലിലാണെന്നാണ് റിപ്പോര്‍ട്ട്.

അതെസമയം കാരണം വ്യക്തമാക്കാതെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. 100 ബറ്റാലിയന്‍ അധിക സൈനീകരെ കാശ്മീരില്‍ വിന്യസിച്ചതിന് പിന്നാലെയാണ് കൂടുതല്‍ സുരക്ഷ മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

വിദ്യാലയങ്ങള്‍ അടച്ചിടാനും, തീര്‍ഥാടകരോടും, വിനോദ സഞ്ചാരികളോടും കശ്മീരില്‍ നിന്ന് മടങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെ വിച്ഛേദിച്ചു.

പൊതുപരിപാടികള്‍ക്കും റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ജമ്മുവില്‍ 30,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version