മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍, നാളെ രാത്രി എട്ടുമണി മുതല്‍ നിലവില്‍ വരും

മുംബൈ: മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാത്രി എട്ടുമണി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കും. ഇതിനെ ലോക്ക്ഡൗണ്‍ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 24 മണിക്കൂറിനിടെ 60,212 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.് 281 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

31,624 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 5,93,042 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള് വ്യക്തമാക്കുന്നു.

Exit mobile version