വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായഹസ്തവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

തെലങ്കാന മന്ത്രിസഭാ യോഗത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമസഭ പാസാക്കുകയായിരുന്നു. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് വേണ്ടി രണ്ട് മിനിറ്റ് മൗനപ്രാര്‍ത്ഥന നടത്തി. ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി ഭീകരാക്രമണത്തെ അപലപിക്കുകയും വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

ഇത് രാജ്യത്തിന് നേര്‍ക്കുണ്ടായ നിര്‍ദയവും കിരാതവുമായ ആക്രമണമാണ്. രാജ്യംമുഴുവന്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് മല്ലു ബട്ടി വിക്രമാര്‍ക്ക പറഞ്ഞു.

Exit mobile version