തെലങ്കാനയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിന് തീപ്പിടിച്ചു: യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

തെലങ്കാന: തെലങ്കാനയില്‍ ബസിന് തീപിടിച്ച് യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ ഗഡ്വാള്‍ ജില്ലയിലായിരുന്നു അപകടം. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ദുരന്തം. അപകടത്തെ തുടര്‍ന്ന് ബസ് പൂര്‍ണമായി കത്തിനശിച്ചു.

അപകടത്തില്‍പ്പെട്ടത് ആന്ധ്രയിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്ന വോള്‍വോ ബസ്സാണ്. മുപ്പത് യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റ മൂന്നുപേരുടെയും നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് തീപിടുത്തത്തിന് കാരണം. ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് ഭൂരിഭാഗം യാത്രക്കാരും രക്ഷപ്പെടുകയായിരുന്നു. ഒരു സ്ത്രീ മാത്രം വാഹനത്തിനകത്ത് കുടുങ്ങുകയായിരുന്നു. അവര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version