20 ലക്ഷം രൂപയും ഒരു ആഢംബര വാഹനവും അടങ്ങുന്ന സ്ത്രീധനം സ്വന്തമാക്കാന്‍ സര്‍ക്കാര്‍ ജോലിക്കാരനായി അഭിനയിച്ചു; ഒടുക്കം പെണ്‍കുട്ടി യുവാവിനെ കുടുക്കി

പാറ്റ്‌ന: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ആയി അഭിനയിച്ച് 20 ലക്ഷം രൂപയും ഒരു ആഢംബര വാഹനവും അടങ്ങുന്ന സ്ത്രീധനം സ്വന്തമാക്കാന്‍ ശ്രമിച്ച യുവാവ് ഒടുക്കം അകത്തായി. സര്‍ക്കാര്‍ ജോലിയുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹിതനാകാന്‍ നോക്കിയ ശിവശങ്കറിനെയാണ് ബീഹാറിലെ സചിവല്യ പോലീസ് പിടികൂടിയത്.

ബങ്കാ ജില്ലയിലാണ് ഇയാള്‍ താമസിക്കുന്നത്. ഇയാള്‍ സര്‍ക്കാര്‍ ജോലിയാണെന്നും സെക്രട്ടറിയേറ്റിലാണെന്നും പറഞ്ഞ് ജമാല്‍പൂരിലുള്ള ഒരു കുടുംബത്തെിലെ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി.. ശേഷം വിവാഹത്തിന്റെ തീയ്യതി തീരുമാനിച്ചു.

എന്നാല്‍ ശങ്കറുമായുള്ള സംസാരം തുടങ്ങിയതോടെ പെണ്‍കുട്ടിക്ക് സംശയം തുടങ്ങി തുടര്‍ന്ന് യുവാവിന്റെ കള്ളങ്ങള്‍ പൊളിഞ്ഞു. ഇയാള്‍ ഓരോ ദിവസവും മാറി മാറി ജോലി ചെയ്യുന്ന വകുപ്പുകള്‍ പറഞ്ഞതോടെയാണ് കുരുക്കായത്. ഇതോടെ കാര്യങ്ങള്‍ വീട്ടില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സെക്രട്ടറിയേറ്റിലെത്തി ശങ്കറിനോട് സംസാരിച്ചപ്പോള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് ജോലി ചെയ്യുന്നതെന്ന് അവരോട് പറഞ്ഞു.

എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ചതി പുറത്ത് വന്നത്. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് ശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹം തീരുമാനിക്കുകയും ശങ്കറിന് വസ്ത്രങ്ങളും ചില സമ്മാനങ്ങളും ഇതിനകം നല്‍കിയരുന്നതായി പോലീസ് പറഞ്ഞു

Exit mobile version